Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Centenary

Palakkad

മ​ല​ബാ​ർ കാ​ർ​ഷി​ക ​കു​ടി​യേ​റ്റ​ത്തി​ന് നൂ​റ്റാ​ണ്ടി​ന്‍റെ നി​റ​വ്

ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ തു​ട​ക്കം

കാ​ഞ്ഞി​ര​പ്പു​ഴ: നാ​ണ്യ​വി​ള കൃ​ഷി​യി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യെ മാ​റ്റി​മ​റി​ച്ച മ​ല​ബാ​ർ കാ​ർ​ഷി​ക കു​ടി​യേ​റ്റ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. 1926ൽ ​മ​ണ്ണാ​ർ​ക്കാ​ട് പൊ​റ്റ​ശേ​രി-​കാ​ഞ്ഞി​ര​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ആ​രം​ഭി​ച്ച കു​ടി​യേ​റ്റ​ത്തി​ന്‍റെ നൂ​റാം​വാ​ർ​ഷി​ക​മാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ ഇ​രു​ന്പ​ക​ച്ചോ​ല, കാ​ഞ്ഞി​ര​പ്പു​ഴ, പാ​ല​ക്ക​യം പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഇ​ഞ്ചി​ക്കു​ന്ന് മ​ല​വാ​രം ‘പു​ളി​ക്ക​ൽ റ​ബ​ർ എ​സ്റ്റേ​റ്റ്’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന മൂ​വാ​യി​ര​ത്തോ​ളം ഏ​ക്ക​ർ​സ്ഥ​ലം ക​ല്ല​റ​ക്ക​ൽ മാ​ളി​യേ​ക്ക​ൽ തൊ​മ്മി ജോ​സ​ഫ് (അ​പ്പ​ച്ച​ൻ), ക​രി​പ്പാ​പ്പ​റ​ന്പി​ൽ ജേ​ക്ക​ബ് തോ​മ​സ് (ചാ​ക്കോ​ച്ച​ൻ) എ​ന്നി​വ​ർ വി​ല​യ്ക്കു​വാ​ങ്ങി കൃ​ഷി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് മ​ല​ബാ​റി​ലെ സം​ഘ​ടി​ത കാ​ർ​ഷി​ക കു​ടി​യേ​റ്റ ച​രി​ത്ര​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്.

ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ൻ കീ​ഴി​ലു​ള്ള മ​ദ്രാ​സ് പ്രോ​വി​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന മ​ല​ബാ​റി​ലേ​ക്ക് തി​രു​വി​താം​കൂ​റി​ൽ നി​ന്നാ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ ആ​ദ്യ​വ​ര​വ്. റ​ബ​ർ, കു​രു​മു​ള​ക്, തെ​ങ്ങ്, കാ​പ്പി, തേ​യി​ല തു​ട​ങ്ങി​യ നാ​ണ്യ​വി​ള​ക​ൾ സ​മൃ​ദ്ധ​മാ​യി വി​ള​യി​ച്ചെ​ടു​ത്ത ഈ ​തു​ട​ക്ക​ത്തെ പി​ന്തു​ട​ർ​ന്ന് തി​രു​വി​താം​കൂ​റി​ന്‍റെ​യും തി​രു​കൊ​ച്ചി​യു​ടെ​യും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ജാ​തി​മ​ത​ഭേ​ദ​മ​ന്യേ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ ഭൂ​മി​വാ​ങ്ങി ഇ​വി​ടെ കു​ടി​യേ​റി​പ്പാ​ർ​ത്തു.

ദു​ർ​ഘ​ട​മാ​യ മ​ല​നി​ര​ക​ളെ വെ​ട്ടി​ത്തെ​ളി​ച്ച് ക​ർ​ഷ​ക​ർ പ​ടു​ത്തു​യ​ർ​ത്തി​യ ഈ ​മു​ന്നേ​റ്റ​മാ​ണ് പ്ര​ദേ​ശ​ത്ത് റോ​ഡു​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​ദ്യാ​ല​യ​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളും വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളും യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ തു​ട​ങ്ങി​യ ഈ ​കാ​ർ​ഷി​ക​വി​പ്ല​വം പി​ന്നീ​ട് മ​ണ്ണാ​ർ​ക്കാ​ട്, അ​ട്ട​പ്പാ​ടി, മ​ല​ന്പു​ഴ, വ​ട​ക്ക​ഞ്ചേ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ല​ബാ​ർ മേ​ഖ​ല​ക​ളു​ടെ സ​മ​ഗ്ര​മാ​യ കാ​ർ​ഷി​ക​സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​നും ന​ഗ​ര​വി​ക​സ​ന​ത്തി​നും അ​ടി​ത്ത​റ​യാ​യി മാ​റി.

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ കാ​ർ​ഷി​ക കു​ടി​യേ​റ്റ​ത്തി​ന്‍റെ ശ​താ​ബ്ദി ഉ​ചി​ത​മാ​യ രീ​തി​യി​ൽ കൊ​ണ്ടാ​ടു​ന്ന​തി​നാ​യി കാ​ഞ്ഞി​ര​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ഹാ​ളി​ൽ ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളു​ടെ വി​പു​ല​മാ​യ യോ​ഗം ചേ​ർ​ന്നു.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി കാ​ഞ്ഞി​ര​പ്പു​ഴ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ഏ​റ്റു​മാ​നൂ​ക്കാ​ര​ൻ, മ​ണ്ണാ​ർ​ക്കാ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​രാ​ജു പു​ളി​ക്ക​ത്താ​ഴെ, പൊ​ന്നം​കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​റ്റ്സ​ണ്‍ തൂ​ക്കു​പ​റ​ന്പി​ൽ എ​ന്നി​വ​ർ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​ക​ളാ​യും ജോ​മി ജോ​ർ​ജ് ക​ല്ല​റ​ക്ക​ൽ മാ​ളി​യേ​ക്ക​ലി​നെ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മാ​ത്യു കി​ഴ​ക്കേ​ക്ക​ര, ജോ​സ് ജോ​സ​ഫ് ക​ല്ല​റ​ക്ക​ൽ മാ​ളി​യേ​ക്ക​ൽ, ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ക​രി​പ്പാ​പ്പ​റ​ന്പി​ൽ, അ​ഡ്വ.​കെ.​ടി. തോ​മ​സ് കി​ഴ​ക്കേ​ക്ക​ര, അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​രെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ച​രി​ത്ര​രേ​ഖ​ക​ളും അ​നു​ഭ​വ​ങ്ങ​ളും ക്രോ​ഡീ​ക​രി​ച്ച് പ്ര​ത്യേ​ക ശ​താ​ബ്ദി സു​വ​നീ​ർ പു​റ​ത്തി​റ​ക്കു​ന്ന​തി​നാ​യി സു​വ​നീ​ർ ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യി കു​സു​മം ജോ​സ​ഫ് കു​ള​ന്പി​ലി​നേ​യും സ​ണ്ണി കി​ഴ​ക്കേ​ക്ക​ര ക​ണ്‍​വീ​ന​റാ​യി ധ​ന​കാ​ര്യ ക​മ്മി​റ്റി​യും ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക നാ​യ​ക​ർ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു ച​രി​ത്ര സം​ഭ​വ​മാ​ക്കി മാ​റ്റാ​നാ​ണ് സം​ഘാ​ട​ക സ​മി​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Kerala

എ​സ്ബി കോ​ള​ജ് ശ​താ​ബ്ദി; പൂ​​​​​ര്‍വ​​​​​വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോടെ നി​​​​​ര​​​​​വ​​​​​ധി അ​​​​​ന്ത​​​​​ര്‍വൈ​​​​​ജ്ഞാ​​​​​നി​​​​​ക പ​​​​​ഠ​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ള്‍

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: യു​​​​​ജി​​​​​സി വി​​​​​ഭാ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്ന അ​​​​​ന്ത​​​​​ര്‍വൈ​​​​​ജ്ഞാ​​​​​നി​​​​​ക പ​​​​​ഠ​​​​​ന​​​​​രീ​​​​​തി​​​​​ക​​​​​ള്‍ വ​​​​​ര്‍ഷ​​​​​ങ്ങ​​​​​ള്‍ക്കു മു​​​​​മ്പേ ആ​​​​​രം​​​​​ഭി​​​​​ച്ച ച​​​​​രി​​​​​ത്ര​​​​​വുമാ​​​​​യി ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്ബി കോ​​​​​ള​​​​​ജ്. അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള ല​​​​​ബോ​​​​​റ​​​​​ട്ട​​​​​റി​​​​​ക​​​​​ള്‍ക്കും വി​​​​​പു​​​​​ല​​​​​മാ​​​​​യ ലൈ​​​​​ബ്ര​​​​​റി​​​​​ക്കും പു​​​​​റ​​​​​മേ, വി​​​​​ജ്ഞാ​​​​​ന വ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നാ​​​​​യി നി​​​​​ര​​​​​വ​​​​​ധി പ്ര​​​​​ത്യേ​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും കോ​​​​​ള​​​​​ജ് ഒ​​​​​രു​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. കോ​​​​​ള​​​​​ജ് മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റി​​​​​നൊ​​​​​പ്പം പൂ​​​​​ര്‍വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളും അ​​​​​ഭ്യു​​​​​ദ​​​​​യ​​​​​കാം​​​​​ക്ഷി​​​​​ക​​​​​ളും ന​​​​​ല്‍കു​​​​​ന്ന നി​​​​​ര്‍ലോ​​​​​ഭ​​​​​മാ​​​​​യ പി​​​​​ന്തു​​​​​ണ​​​​​യാ​​​​​ണ് ഈ ​​​​​അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക മു​​​​​ന്നേ​​​​​റ്റ​​​​​ങ്ങ​​​​​ള്‍ക്ക് ക​​​​​രു​​​​​ത്തു​​​​​പ​​​​​ക​​​​​രു​​​​​ന്ന​​​​​ത്.

കോ​​​​​ള​​​​​ജി​​​​​ലെ മ​​​​​ല​​​​​യാ​​​​​ള വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ന് കീ​​​​​ഴി​​​​​ലു​​​​​ള്ള അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്രം ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള മി​​​​​ക​​​​​ച്ചൊ​​​​​രു ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​മാ​​​​​ണ്. ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത എ​​​​​ച്ച്‌​​​​​ഐ​​​​​വി സ്‌​​​​​പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഡോ. ​​​​​ജോ​​​​​ഷി ജോ​​​​​ണ്‍ ത​​​​​ന്‍റെ പി​​​​​താ​​​​​വും കോ​​​​​ള​​​​​ജി​​​​​ലെ പൂ​​​​​ര്‍വാ​​​​​ധ്യാ​​​​​പ​​​​​ക​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്ന പ്ര​​​​​ഫ. ഉ​​​​​ല​​​​​ഹ​​​​​ന്ന​​​​​ന്‍ മാ​​​​​പ്പി​​​​​ള​​​​​യു​​​​​ടെ സ്മ​​​​​ര​​​​​ണാ​​​​​ര്‍ഥം പ​​​​​ണി​​​​​ക​​​​​ഴി​​​​​പ്പി​​​​​ച്ച ഈ ​​​​​കേ​​​​​ന്ദ്രം മൂ​​​​​ന്ന് നി​​​​​ല​​​​​ക​​​​​ളി​​​​​ലാ​​​​​യാ​​​​​ണ് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. കോ​​​​​ണ്‍ഫ​​​​​റ​​​​​ന്‍സ് ഹാ​​​​​ള്‍, മി​​​​​നി തി​​​​​യ​​​​​റ്റ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​യ്‌​​​​​ക്കൊ​​​​​പ്പം 1539ല്‍ ​​​​​പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച ദ് ​​​​​ഗ്രേ​​​​​യി​​​​​റ്റ് ബൈ​​​​​ബി​​​​​ള്‍ പാ​​​​​ര​​​​​ഡൈ​​​​​സ് ലോ​​​​​സ്റ്റ്, ജോ​​​​​ണ്‍സ​​​​​ണ്‍സ് ഡി​​​​​ക്‌​​​​ഷ​​​​​ണ​​​​​റി എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ആ​​​​​ദ്യ​​​​​പ​​​​​തി​​​​​പ്പു​​​​​ക​​​​​ളു​​​​​ടെ റെ​​​​​പ്ലി​​​​​ക്ക​​​​​ക​​​​​ളും ഷേ​​​​​ക്‌​​​​​സ്പി​​​​​യ​​​​​ര്‍ കൃ​​​​​തി​​​​​ക​​​​​ളു​​​​​ടെ മി​​​​​നി​​​​​യേ​​​​​ച്ച​​​​​ര്‍ പ​​​​​തി​​​​​പ്പു​​​​​ക​​​​​ളും ഉ​​​​​ള്‍പ്പെ​​​​​ടു​​​​​ന്ന അ​​​​​പൂ​​​​​ര്‍വ ഗ്ര​​​​​ന്ഥ​​​​​ശേ​​​​​ഖ​​​​​രം ഈ ​​​​​സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യാ​​​​​ണ്. ഫാ.​ ​​​​ഡോ. ജോ​​​​​സ് ജോ​​​​​ര്‍ജാ​​​​​ണ് നി​​​​​ല​​​​​വി​​​​​ല്‍ ഈ ​​​​​സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍.

» ആ​​​​​ദ്യ കാ​​​​​മ്പ​​​​​സ് ചാ​​​​​ന​​​​​ല്‍ ബ​​​​​ര്‍ക്ക്മാ​​​​​ന്‍സ് ടി​​​​​വി

മാ​​​​​ധ്യ​​​​​മ​​​​​രം​​​​​ഗ​​​​​ത്തും മി​​​​​ക​​​​​ച്ച സ്വാ​​​​​ധീ​​​​​നം ചെ​​​​​ലു​​​​​ത്തു​​​​​ന്ന കോ​​​​​ള​​​​​ജി​​​​​ല്‍ 1964-71 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലെ പൂ​​​​​ര്‍വ​​​​​വി​​​​​ദ്യാ​​​​​ര്‍ഥി ജോ​​​​​ണ്‍ പ​​​​​ട​​​​​ലു​​​​​ങ്ക​​​​​ല്‍ ചാ​​​​​ക്കോ​​​​​യും ഭാ​​​​​ര്യ ലി​​​​​സി​​​​​യും ചേ​​​​​ര്‍ന്നു​​​​​ന​​​​​ല്‍കി​​​​​യ അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക സ്റ്റു​​​​​ഡി​​​​​യോ പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ആ​​​​​ദ്യ​​​​​ത്തെ കാ​​​​​മ്പ​​​​​സ് ചാ​​​​​ന​​​​​ലാ​​​​​യ ബി​​​​​ടി​​​​​വി വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ സം​​​​​പ്രേ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്നു​​​​​ണ്ട്. 2025ല്‍ ​​​​​സ്ഥാ​​​​​പി​​​​​ത​​​​​മാ​​​​​യ ബ​​​​​ര്‍ക്ക്മാ​​​​​ന്‍സ് സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ ഗ്ലോ​​​​​ബ​​​​​ല്‍ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് എ​​​​​ക്‌​​​​​സ​​​​​ല​​​​​ന്‍സ് രാ​​​​​ജ്യാ​​​​​ന്ത​​​​​ര വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി കോ​​​​​ള​​​​​ജി​​​​​നെ ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന ക​​​​​ണ്ണി​​​​​യാ​​​​​യി വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു.

ജ​​​​​പ്പാ​​​​​നി​​​​​ലെ സോ​​​​​ഫി​​​​​യ യൂ​​​​​ണി​​​​​വേ​​​​​ഴ്‌​​​​​സി​​​​​റ്റി​​​​​യു​​​​​മാ​​​​​യി ചേ​​​​​ര്‍ന്ന് നി​​​​​ര​​​​​വ​​​​​ധി പ്രോ​​​​​ഗ്രാ​​​​​മു​​​​​ക​​​​​ള്‍ ഇ​​​​​തി​​​​​ന​​​​​കം സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച ഈ ​​​​​കേ​​​​​ന്ദ്രം, വി​​​​​ദേ​​​​​ശ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്ക് എ​​​​​സ്ബി​​​​​യി​​​​​ല്‍ പ​​​​​ഠി​​​​​ക്കാ​​​​​നും ഇ​​​​​വി​​​​​ട​​​​​ത്തെ വി​​​​​ദ്യാ​​​​​ര്‍ഥി​​​​​ക​​​​​ള്‍ക്ക് വി​​​​​ദേ​​​​​ശ സ​​​​​ര്‍വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​ക​​​​​ള്‍ സ​​​​​ന്ദ​​​​​ര്‍ശി​​​​​ക്കാ​​​​​നും അ​​​​​വ​​​​​സ​​​​​ര​​​​​മൊ​​​​​രു​​​​​ക്കു​​​​​ന്നു.

» ജോ​​​​​ര്‍ജ് പ​​​​​ട​​​​​നി​​​​​ലം സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ ഡി​​​​​സെ​​​​​ബി​​​​​ലി​​​​​റ്റി സ്റ്റ​​​​​ഡീ​​​​​സ്

സാ​​​​​മൂ​​​​​ഹി​​​​​ക പ്ര​​​​​തി​​​​​ബ​​​​​ദ്ധ​​​​​ത​​​​​യു​​​​​ള്ള ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി ഡോ. ​​​​​ജോ​​​​​ര്‍ജ് പ​​​​​ട​​​​​നി​​​​​ല​​​​​ത്തി​​​​​ന്‍റെ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ജോ​​​​​ര്‍ജ് പ​​​​​ട​​​​​നി​​​​​ലം സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ ഡി​​​​​സെ​​​​​ബി​​​​​ലി​​​​​റ്റി സ്റ്റ​​​​​ഡീ​​​​​സ് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു. ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​രു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ള്‍, വി​​​​​ദ്യാ​​​​​ഭ്യാ​​​​​സം, പു​​​​​ന​​​​​ര​​​​​ധി​​​​​വാ​​​​​സം എ​​​​​ന്നി​​​​​വ​​​​​യി​​​​​ല്‍ ഊ​​​​​ന്നി​​​​​യ പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ കാ​​​​​ഴ്ച​​​​​വ​​​​​യ്ക്കു​​​​​ന്ന ഈ ​​​​​കേ​​​​​ന്ദ്രം സ​​​​​ര്‍ക്കാ​​​​​ര്‍ വ​​​​​കു​​​​​പ്പു​​​​​ക​​​​​ളു​​​​​മാ​​​​​യി സ​​​​​ഹ​​​​​ക​​​​​രി​​​​​ച്ച് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ തീ​​​​​ര​​​​​ദേ​​​​​ശ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലു​​​​​ള്ള​​​​​വ​​​​​ര്‍ക്കാ​​​​​യി വി​​​​​വി​​​​​ധ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ ആ​​​​​വി​​​​​ഷ്‌​​​​​ക​​​​​രി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്നു. കെ​​​​​മി​​​​​സ്ട്രി വി​​​​​ഭാ​​​​​ഗം ഡീ​​​​​ന്‍ ഡോ. ​​​​​ര​​​​​ഞ്ജി​​​​​ത്ത് തോ​​​​​മ​​​​​സാ​​​​​ണ് ഈ ​​​​​ര​​​​​ണ്ട് കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍കു​​​​​ന്ന​​​​​ത്.
കു​​​​​ട്ട​​​​​നാ​​​​​ട​​​​​ന്‍ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ പ​​​​​രി​​​​​സ്ഥി​​​​​തി​-​​​​​കാ​​​​​ര്‍ഷി​​​​​ക പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ക​​​​​ള്‍ക്ക് ശാ​​​​​സ്ത്രീ​​​​​യ പ​​​​​രി​​​​​ഹാ​​​​​രം കാ​​​​​ണാ​​​​​നാ​​​​​യി സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ കു​​​​​ട്ട​​​​​നാ​​​​​ട് സ്റ്റ​​​​​ഡി ആ​​​​​ന്‍ഡ് റി​​​​​സ​​​​​ര്‍ച്ച് എ​​​​​ന്ന കേ​​​​​ന്ദ്ര​​​​​വും പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. പ്ര​​​​​മു​​​​​ഖ ക​​​​​ര്‍ഷ​​​​​ക​​​​​ന്‍ ജോ​​​​​സ് ജോ​​​​​ണ്‍ വേ​​​​​ങ്ങ​​​​​ത്ര​​​​​യു​​​​​ടെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ നെ​​​​​ല്‍കൃ​​​​​ഷി സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ളും സെ​​​​​മി​​​​​നാ​​​​​റു​​​​​ക​​​​​ളും ഇ​​​​​വി​​​​​ടെ ന​​​​​ട​​​​​ക്കു​​​​​ന്നു.

» സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ത​​​​​ച്ച​​​​​ങ്ക​​​​​രി സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് ക​​​​​ണ്‍സ​​​​​ര്‍വേ​​​​​ഷ​​​​​ന്‍

മ​​​​​നു​​​​​ഷ്യ-​​​​​വ​​​​​ന്യ​​​​​ജീ​​​​​വി സം​​​​​ഘ​​​​​ര്‍ഷ​​​​​ങ്ങ​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് പ​​​​​ഠി​​​​​ക്കാ​​​​​നും പ​​​​​രി​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​മാ​​​​​യി ടി.​​​​​സി. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ത​​​​​ച്ച​​​​​ങ്ക​​​​​രി സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് ക​​​​​ണ്‍സ​​​​​ര്‍വേ​​​​​ഷ​​​​​ന്‍ എ​​​​​ന്ന കേ​​​​​ന്ദ്രം വ​​​​​നം​​​​​വ​​​​​കു​​​​​പ്പു​​​​​മാ​​​​​യി ചേ​​​​​ര്‍ന്ന് പ്ര​​​​​വ​​​​​ര്‍ത്തി​​​​​ക്കു​​​​​ന്നു. പ്ര​​​​​ഫ. ചെ​​​​​റി​​​​​യാ​​​​​ന്‍ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ ത​​​​​ച്ച​​​​​ങ്ക​​​​​രി​​​​​യാ​​​​​ണ് ഇ​​​​​തി​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക സ​​​​​ഹാ​​​​​യം ന​​​​​ല്‍കു​​​​​ന്ന​​​​​ത്. കു​​​​​ട്ട​​​​​നാ​​​​​ട് സ്റ്റ​​​​​ഡി സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ​​​​​യും വൈ​​​​​ല്‍ഡ് ലൈ​​​​​ഫ് സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ​​​​​യും പ്ര​​​​​വ​​​​​ര്‍ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് ഡോ. ​​​​​റൂ​​​​​ബി​​​​​ന്‍ ഫി​​​​​ലി​​​​​പ്പാ​​​​​ണ്.

» ഡോ. ​​​​​കെ.​​​​​എം. ഏ​​​​​ബ്ര​​​​​ഹാം സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ എ​​​​​ന​​​​​ര്‍ജി ആ​​​​​ന്‍ഡ് എ​​​​​ന്‍വ​​​​​യ​​​​​ണ്‍മെ​​​​​ന്‍റ്

ഈ ​​​​​മി​​​​​ക​​​​​വി​​​​​ന്‍റെ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലേ​​​​​ക്ക് ഏ​​​​​റ്റ​​​​​വും പു​​​​​തു​​​​​താ​​​​​യി ചേ​​​​​ര്‍ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് ഡോ.​ ​​​​കെ.​​​​​എം. ഏ​​​​​ബ്ര​​​​​ഹാം സെ​​​​​ന്‍റ​​​​​ര്‍ ഫോ​​​​​ര്‍ എ​​​​​ന​​​​​ര്‍ജി ആ​​​​​ന്‍ഡ് എ​​​​​ന്‍വ​​​​​യ​​​​​ണ്‍മെ​​​​​ന്‍റ് എ​​​​​ന്ന അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​മാ​​​​​ണ്. കോ​​​​​ള​​​​​ജ് ശ​​​​​താ​​​​​ബ്ദി​​​​​യോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഈ ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന്‍റെ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ഉ​​​​​പ​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി സി.​​​​​പി. രാ​​​​​ധാ​​​​​കൃ​​​​​ഷ്ണ​​​​​ന്‍ നി​​​​​ര്‍വ​​​​​ഹി​​​​​ക്കും.

ലോ​​​​​ക​​​​​പ്ര​​​​​ശ​​​​​സ്ത ലി​​​​​ഥി​​​​​യം ബാ​​​​​റ്റ​​​​​റി ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​നും പൂ​​​​​ര്‍വ​​​​​വി​​​​​ദ്യാ​​​​​ര്‍ഥി​​​​​യു​​​​​മാ​​​​​യ ഡോ. ​​​​​കെ.​​​​​എം. ​​​​ഏ​​​​​ബ്ര​​​​​ഹാം ഒ​​​​​ന്ന​​​​​ര​​​​​ക്കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​മാ​​​​​ണ് ഇ​​​​​തി​​​​​നാ​​​​​യി ന​​​​​ല്‍കു​​​​​ന്ന​​​​​ത്. അ​​​​​ദ്ദേ​​​​​ഹ​​​​​ത്തോ​​​​​ടു​​​​​ള്ള ആ​​​​​ദ​​​​​ര​​​​​സൂ​​​​​ച​​​​​ക​​​​​മാ​​​​​യാ​​​​​ണ് ഗ​​​​​വേ​​​​​ഷ​​​​​ണ കേ​​​​​ന്ദ്ര​​​​​ത്തി​​​​​ന് ഈ ​​​​​പേ​​​​​ര് ന​​​​​ല്‍കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

ഊ​​​​​ര്‍ജം, പ​​​​​രി​​​​​സ്ഥി​​​​​തി, ഹ​​​​​രി​​​​​ത ര​​​​​സ​​​​​ത​​​​​ന്ത്രം തു​​​​​ട​​​​​ങ്ങി​​​​​യ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ നൂ​​​​​ത​​​​​ന ഗ​​​​​വേ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ള്‍ക്കാ​​​​​യി എ​​​​​ഫ്ടി ഇ​​​​​ന്‍ഫ്രാ​​​​​റെ​​​​​ഡ് സ്‌​​​​​പെ​​​​​ക്‌​​​​​ട്രോ​​​​​മീ​​​​​റ്റ​​​​​ര്‍, ഫ്‌​​​​​ളൂ​​​​​റ​​​​​സ​​​​​ന്‍സ് സ്‌​​​​​പെ​​​​​ക്‌​​​​​ട്രോമീ​​​​​റ്റ​​​​​ര്‍ തു​​​​​ട​​​​​ങ്ങി കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് രൂ​​​​​പ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന ഉ​​​​​പ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ ഇ​​​​​വി​​​​​ടെ സ​​​​​ജ്ജീ​​​​​ക​​​​​രി​​​​​ക്കും. ഡോ. ​​​​​ടോം​​​​​ലാ​​​​​ല്‍ ജോ​​​​​സാ​​​​​ണ് സെ​​​​​ന്‍റ​​​​​ര്‍ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ര്‍.

International

നാലാം ശതാബ്‌ദി നിറവിൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്ക

വ​ത്തി​ക്കാ​ൻ സി​റ്റി: ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ കേ​ന്ദ്ര​ദേ​വാ​ല​യ​മാ​യ വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക നാ​ലാം ശ​താ​ബ്ദി നി​റ​വി​ലേ​ക്ക്.

ബ്ര​മാ​ന്തെ, മൈ​ക്ക​ലാ​ഞ്ച​ലോ, ബെ​ർ​ണി​നി എ​ന്നി​വ​ർ ചേ​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച് 1626ൽ ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട മ​ഹ​ത്താ​യ ഈ ​ബ​സി​ലി​ക്ക​യു​ടെ 400ാം വാ​ർ​ഷി​ക​വേ​ള ആ​ദ്യ മാ​ർ​പാ​പ്പ​യാ​യ വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന് ബ​സി​ലി​ക്ക​യു​ടെ ആ​ർ​ച്ച്പ്രീ​സ്റ്റ് ക​ർ​ദി​നാ​ൾ മൗ​റോ ഗം​ബെ​ത്തി വ​ത്തി​ക്കാ​ൻ പ്ര​സ് ഓ​ഫീ​സി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നാ​ലാം ശ​താ​ബ്ദി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ന​വം​ബ​ർ 18ന് ​ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ​കു​ർ​ബാ​ന​യോ​ടെ സ​മാ​പി​ക്കും.

ന​വം​ബ​ർ 3, 10, 17 തീ​യ​തി​ക​ളി​ൽ പേ​പ്പ​ൽ ഭ​വ​ന​ത്തി​ന്‍റെ പ്ര​സം​ഗ​ക​നാ​യ ഫാ. ​റൊ​ബെ​ർ​ത്തോ പ​സോ​ലിനി സു​വി​ശേ​ഷ​ത്തി​ന്‍റെ​യും അ​പ്പോ​സ്ത​ല പ്ര​വ​ർ​ത്ത​ന പു​സ്ത​ക​ത്തി​ന്‍റെ​യും വെ​ളി​ച്ച​ത്തി​ൽ വി​ശു​ദ്ധ പ​ത്രോ​സി​നെ​ക്കു​റി​ച്ചു​ള്ള ധ്യാ​ന​ചി​ന്ത​ക​ൾ പ​ങ്കു​വ​യ്ക്കും.

ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് 60 ഭാ​ഷ​ക​ളി​ലേ​ക്ക് ഒ​രേ​സ​മ​യം തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​രാ​ധ​ന​ക്ര​മ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ, വാ​യ​ന​ക​ൾ എ​ന്നി​വ വി​വ​ർ​ത്ത​നം ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള മൊ​ബൈ​ൽ ആ​പ്പ് നി​ർ​മി​ച്ച​താ​യി ക​ർ​ദി​നാ​ൾ മൗ​റോ ഗം​ബെ​ത്തി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up